പുതിയ കെട്ടിടങ്ങളില്‍ കാര്‍ ചാര്‍ജര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഇംഗ്ലണ്ട്

By: 600007 On: Nov 22, 2021, 6:17 PM

ഇംഗ്ലണ്ടില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജറുകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കി നിയമം വരുന്നു. അടുത്ത വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. രാജ്യത്തുടനീളം 145000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കപ്പെടുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

പുതുതായി നിര്‍മ്മിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, നവീകരിക്കുന്ന കെട്ടിടങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാകും. പൂര്‍ണ്ണമായും വൈദ്യുതി വാഹനങ്ങളിലേക്ക് മാറുകയാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ലക്ഷ്യം. 2030 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനും ആലോചനയുണ്ട്.

Content Highlights: new buildings in england to have elecetric car charger